
തിരുവനന്തപുരം: അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുനൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്മാരായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.ജോണി ആൻറെണിയും, യുവനായകൻ രഞ്ജിത്ത് സജീവും തോളോടുതോൾ ചേർന്ന് സന്തോഷിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. (United Kingdom of Kerala)
മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രൻറ് നേച്ചർ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് പൂയപ്പള്ളി ഫിലിംസിൻറെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ, സംഗീതം രാജേഷ് മുരുകേശനും ഛായാഗ്രഹണം സിനോജ്.പി. അയ്യപ്പനും എഡിറ്റിംഗ് അരുൺ വൈഗയുമാണ്.