
തെന്നിന്ത്യൻ താരം ഈഷ റെബ്ബ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. റസ്റ്റോറന്റിൽ നിന്ന് ദോശ കഴിക്കുന്നതിന്റെ വിഡിയോയും തൊട്ടുപിന്നിലായി ഇരുന്ന വ്യക്തി രൂക്ഷമായി നോക്കുന്ന ചിത്രവുമാണ് താരം പങ്കുവച്ചത്.
രസകരമായ അടിക്കുറിപ്പോടെയാണ് താരം വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. തുറിച്ചു നോക്കുന്ന വ്യക്തിയുടെ ചിത്രത്തിനൊപ്പം ‘അങ്കിൾ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്?’ എന്ന് ഈഷ റെബ്ബ കുറിച്ചു.
കുഞ്ചാക്കോ ബോബൻ നായകനായ ‘ഒറ്റ്’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടാൻ നേടിയ നടിയാണ് ഈഷ. 2012ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ആയിരുന്നു ഈഷ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘മാമാ മസ്ചീന്ദ്ര’ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.