പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വൈകുന്നു: ‘അമ്മ’യിൽ അനിശ്ചിതത്വം | Uncertainity in AMMA

പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വൈകുന്നു: ‘അമ്മ’യിൽ അനിശ്ചിതത്വം | Uncertainity in AMMA

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിട്ട് ഒന്നര മാസമായി
Published on

കൊച്ചി: താരസംഘടനയായ അമ്മയിൽ അനിശ്ചിതത്വം. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത് വൈകുന്നു.( Uncertainity in AMMA )

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിട്ട് ഒന്നര മാസമായി. എന്നിട്ടും ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുന്ന കാര്യത്തിൽ പോലും തീരുമാനമായില്ല.

പുതിയ നീക്കങ്ങൾ സിദ്ദിഖ് ഉൾപ്പെടെയുള്ള താരങ്ങളുടെ കേസിലെ പുരോഗതി അറിഞ്ഞിട്ട് മതിയെന്നാണ് തീരുമാനം.

അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഓഗസ്റ്റ് 27നാണ്. സംഘടനയുടെ പ്രസിഡൻ്റ് മോഹൻലാലടക്കം രാജിവച്ചിരുന്നു.

അന്ന് താരങ്ങൾ നൽകിയ ഉറപ്പ് പുതിയ നേതൃത്വം വരുമെന്നാണ്. എന്നാൽ, ഇതുവരെയും ഒരു നടപടിയും ആരംഭിച്ചിട്ടില്ല.

Times Kerala
timeskerala.com