രണ്ട് നാഗവല്ലിമാര്‍, വിദ്യാബാലന്‍ വീണ്ടുമെത്തുന്നു; ‘ഭൂല്‍ ഭുലയ്യ 3’ ട്രെയിലര്‍ റിലീസ് ചെയ്തു

രണ്ട് നാഗവല്ലിമാര്‍, വിദ്യാബാലന്‍ വീണ്ടുമെത്തുന്നു; ‘ഭൂല്‍ ഭുലയ്യ 3’ ട്രെയിലര്‍ റിലീസ് ചെയ്തു
Published on

ബോളിവുഡ് ഹൊറര്‍ ചിത്രം ഭൂല്‍ ഭുലയ്യയുടെ മൂന്നാംഭാഗത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിദ്യാബാലന്‍ മഞ്ജുളിക എന്ന കഥാപാത്രമായി വീണ്ടുമെത്തുന്നു എന്നതാണ് ഭൂല്‍ ഭുലയ്യയുടെ പ്രത്യേകത. മാധുരി ദീക്ഷിതാണ് മറ്റൊരു മഞ്ജുളികയെ സിനിമയിൽ അവതരിപ്പിക്കുന്നത്. അനീസ് ബാസ്മിയാണ് ചിത്രത്തിന്റെ സംവിധാനം.

കാര്‍ത്തിക് ആര്യന്‍ തന്നെയാണ് മൂന്നാംഭാഗത്തിലും നായകന്‍. തൃപ്തി ദിംരി, രാജ്പാല്‍ യാദവ്, വിജയ് റാസ്, അശ്വിനി ഖല്‍സേകര്‍, രാജേഷ് ശര്‍മ, സഞ്ജയ് മിശ്ര എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 3.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറക്കിയത്. നവംബര്‍ ഒന്നിന് ദീപാവലി റിലീസായാണ് സിനിമ തിയ്യേറ്ററുകളില്‍ എത്തുക. ബോക്‌സോഫിസില്‍ രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നുമായി ക്ലാഷ് റിലീസായിരിക്കും ഭൂല്‍ ഭുലയ്യ 3-യുടേത്.

Related Stories

No stories found.
Times Kerala
timeskerala.com