‘തുടരും’ ജിയോ ഹോട്ട്സ്റ്റാറിലും റെട്രോ’ നെറ്റ്ഫ്ലിക്സിലും സ്ട്രീമിങ് തുടങ്ങി | OTT Release

തമിഴ് സൂപ്പർഹിറ്റ് ‘ടൂറിസ്റ്റ് ഫാമിലി’ ജൂണ്‍ 2 മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും
OTT
Published on

ഒടിടിയിൽ ഈ ആഴ്ച ബ്ലോക്ക് ബസ്റ്റർ റിലീസുകളുടെ ചാകരയാണ്. മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങിയ ‘തുടരും’ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. സൂര്യയുടെ ‘റെട്രോ’ നെറ്റ്ഫ്ലിക്സിൽ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. തമിഴ് സൂപ്പർഹിറ്റ് ‘ടൂറിസ്റ്റ് ഫാമിലി’ ജൂണ്‍ 2 മുതൽ ഹോട്ട്സ്റ്റാറിലൂടെയും സ്ട്രീമിങ് ആരംഭിക്കും.

തുടരും: ജിയോ ഹോട്ട്സ്റ്റാർ

ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ച മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ഒടിടിയിലേക്ക്. മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ 25ന് തിയറ്റുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

റെട്രോ: നെറ്റ്ഫ്ലിക്സ്

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രം. മേയ് അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ബോക്സ്ഓഫിസിൽ നിന്നും നേടാനായത്. ‘കങ്കുവ’യുടെ ദയനീയമായ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയായിരുന്നു. പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

പാരിവേൽ എന്ന ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു. രുക്മിണിയുടെ വേഷത്തിൽ പൂജ ഹെഗ്‍ഡെ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും കേൾക്കുന്നു. സൂര്യയുടെ അച്ഛനായി എത്തുന്നത് ജോജുവാണ്. തിലകൻ എന്ന ഗ്യാങ്സ്റ്ററുടെ വേഷത്തിൽ ജോജുവും തിളങ്ങുന്നു. സ്വാസികയാണ് സൂര്യയുടെ അമ്മ വേഷത്തിലെത്തുന്നത്. ചാപ്ലിൻ പ്യാരിവേല്‍ എന്ന മലയാളി ഡോക്ടറായി ജയറാം തകർത്തഭിനയിച്ചു. നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്

മാർവലിന്റെ പ്രതാപം നഷ്ടമായെന്നു വെളിവാക്കുന്ന മറ്റൊരു ചിത്രം. ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോർ, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ, ലിവ് ടൈലർ, ടിം ബ്ലേക്ക് നെൽസൺ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഹാരിസൺ ഫോർഡ് അഭിനയിക്കുന്ന കേണല്‍ റോസിന്‍റെ റെഡ് ഹൾക്ക് എന്ന കഥാപാത്രം മാത്രമാണ് ഏക ആശ്വാസം.

Related Stories

No stories found.
Times Kerala
timeskerala.com