
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷിച്ച് തൃഷ കൃഷ്ണന്‍. അമ്മ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു തൃഷയുടെ പിറന്നാൾ ആശംസകൾ. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയെയും ചിത്രങ്ങളിൽ കാണാം.
അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റുകൾ. 42 കാരിയായ തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മ ഉമയാണെന്നും ആരാധകർ പറയുന്നു.
ചെറിയ പ്രായത്തിൽ സിനിമാ ഓഫറുകൾ വന്നിരുന്നെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു. വർഷങ്ങൾക്കു മുമ്പ് മകൾക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യം സംവിധാനം ചെയ്ത എ.എൽ. വിജയ്‌യുടെ സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്നാണ് ഉമ മകൾക്കൊപ്പം ഈ പരസ്യത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്.