
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രിയ നായികയായ തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആരാധകർക്കിടയിൽ സജീവ ചർച്ചയാകുന്നു. താരം വിവാഹ ഒരുക്കങ്ങളിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ചണ്ഡീഗഢിൽനിന്നുള്ള ഒരു വ്യവസായിയാണ് തൃഷയുടെ വരൻ. ഇരുകുടുംബങ്ങളും ഏറെക്കാലമായി അടുപ്പമുള്ളവരാണെന്നും, തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതം നൽകിയെന്നുമാണ് വിവരം.
തൃഷയുടെ മുൻ പ്രതികരണങ്ങൾ
വിവാഹ വാർത്തകൾ പുറത്തുവരുമ്പോഴും തൃഷയുടെ മുൻ പ്രതികരണങ്ങൾ ശ്രദ്ധേയമാണ്. ശരിയായ വ്യക്തി വരുമ്പോൾ ശരിയായ സമയത്ത് വിവാഹമുണ്ടാകുമെന്ന് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തനിക്ക് വിവാഹത്തിൽ വിശ്വാസമില്ലെന്നും, 'അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല' എന്നും അവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും തൃഷ അന്ന് കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, ഈ വിവാഹ വാർത്തകളോട് ബന്ധപ്പെട്ട് തൃഷയോ അവരുടെ കുടുംബമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുൻ വിവാഹ നിശ്ചയം
മുൻപ്, വ്യവസായിയും നിർമ്മാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം നടന്നത്. എന്നാൽ, പിന്നീട് ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു.