ശ്രദ്ധ നേടി എലിയന്‍ ഡോക്യൂമെന്ററിയുടെ ട്രെയ്ലർ; സെപ്റ്റംബർ 5ന് റിലീസ്

ശ്രദ്ധ നേടി എലിയന്‍ ഡോക്യൂമെന്ററിയുടെ ട്രെയ്ലർ; സെപ്റ്റംബർ 5ന് റിലീസ്
Published on

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'എലിയൻ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ്' എന്ന ഫീച്ചർ ഡോക്യൂമെന്ററി ചിത്രത്തിന്റെ ട്രെയ്ലർ വീഡിയോ പുറത്തിറക്കി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് ഇന്നലെ വൈകുന്നേരം ട്രെയ്ലർ റിലീസ് ചെയ്തത്. ഹൊറർ, സയൻസ് ഫിക്ഷൻ, മിസ്റ്ററി എന്നിവ സംയോജിപ്പിച്ച് ഒരുക്കിയ ഈ ചിത്രം, നമ്മൾ ഈ പ്രപഞ്ചത്തിൽ തനിച്ചാണോ എന്ന ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്.

ഇന്ത്യയിൽ സെപ്റ്റംബർ 5 ന് ബുക്ക്മൈഷോ ആപ്പിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. പിന്നീട് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വിവിധ ഗ്ലോബൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം ലഭ്യമാകും. ചിത്രം ഇതിനോടകം തന്നെ ഈ വർഷത്തെ സൂപ്രാക്സിസ്കോപ്പ് ഹോളിവുഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്ററിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ ഫിലിം ട്രെയ്ലർ ആൻഡ് പോസ്റ്റർ ഗാലയിൽ മികച്ച ട്രെയ്‌ലർ, മികച്ച പോസ്റ്റർ എന്നീ വിഭാഗങ്ങളിലും ചിത്രം പ്രത്യേക ഹോണറബിൾ പുരസ്കാരങ്ങളും നേടിയിരുന്നു.

അറുപത്തതൊന്ന് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഇസ ആൻഡ് ജിയാൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബിയും ബേബി ചൈതന്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്: ബേബി പി. കെ., ലില്ലി ബേബി.

Related Stories

No stories found.
Times Kerala
timeskerala.com