"എപ്പളേ റെഡി പുയ്യാപ്ലേ", എൽ ക്ലാസിക്കോയ്ക്ക് റെഡിയായി ടോവിനോയും നസ്രിയയും | El Clasico

ടൊവിനോ - നസ്രിയ എൽ ക്ലാസിക്കോ പോരാട്ടം എന്താണെന്ന സംശയത്തിൽ പ്രേക്ഷകർ.
El Clasico
Published on

'എല്‍ ക്ലാസിക്കോ' പോരാട്ടത്തിന് മുമ്പ് നസ്രിയയെ ടാഗ് ചെയ്ത് ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. 'എപ്പളേ റെഡി പുയ്യാപ്ലേ' എന്നാണ് നസ്രിയയുടെ മറുപടി. ക്ലബ് ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാർസലോണയും നേർ‌ക്കുനേർ എത്തുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേയാണ് ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ് എത്തിയത്. "എൽ ക്ലാസിക്കോയ്ക്ക് തയ്യാറാണോ? മി, അമോർ '' എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവിനോ സ്റ്റോറി പങ്കുവെച്ചത്. "എപ്പളേ റെഡി പുയ്യാപ്ലേ" എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.

അതേസമയം, ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണയ്ക്കെതിരെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇൻസ്റ്റയിൽ ടൊവിനോ - നസ്രിയ എൽ ക്ലാസിക്കോ പോരാട്ടം എന്തിനാകുമെന്ന സംശയത്തിലാണ് പ്രേക്ഷകർ. ഇവർ ഒരുമിക്കുന്ന സിനിമ വരാൻ ഒരുങ്ങുകയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്നുള്ള അഭ്യൂഹമാണ് ഇതോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടൊവിനോയുടെയും നസ്രിയയുടേയും സ്‌റ്റോറി കണ്ട് 'സംതിങ്ങ് ഫിഷി!' എന്നാണ് പലരും പറയുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസും നസ്രിയ നസീമും ഒന്നിക്കുന്ന മുഹ്‌സിൻ പരാരി ചിത്രത്തിൻ്റെ കാസ്റ്റിങ്ങ് കോൾ വന്നിരുന്നു. ഇൻസ്റ്റ സ്റ്റോറിയും ഇതും മുൻ നിർത്തിയും പ്രേക്ഷകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ്ഗ എന്റർടെയിൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
Times Kerala
timeskerala.com