
മുംബൈ: വ്യാഴാഴ്ച പുലർച്ചെ തങ്ങളുടെ വീട്ടിൽ നടന്ന ആക്രമണത്തിൽ പ്രതികരിച്ച് സെയ്ഫ് അലി ഖാൻെറ ഭാര്യയും നടിയുമായ കരീന കപൂർ. പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യം ഭേദപ്പെട്ടു വരികയാണെന്നും തങ്ങളുടെ മക്കളായ എട്ടു വയസുള്ള തൈമൂർ അലി ഖാനും നാല് വയസുകാരൻ ജെഹ് അലി ഖാനും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും അവർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. (Kareena Kapoor)
'ഇന്നലെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. അതിനിടെ സെയ്ഫിന് പരിക്കേറ്റു, അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിലെ ബാക്കിയുള്ളവർ സുഖമായിരിക്കുന്നു. മാധ്യമങ്ങളും ആരാധകരും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്. എല്ലാവർക്കും നന്ദി.' കരീന പറഞ്ഞു.