‘തുടരും’ ഒടിടിയിലേക്ക്; മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് തുടങ്ങും | Thudarum

തിയറ്റുകളിൽ ചിത്രം ഇപ്പോഴും ഹൗസ് ഫുൾ ആയി പ്രദർശനം തുടരുകയാണ്
Thudarum
Published on

മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ഒടിടിയിലേക്ക്. മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് തുടങ്ങും. ഏപ്രിൽ 25ന് തിയറ്റുകളിലെത്തിയ ചിത്രം ഇപ്പോഴും ഹൗസ് ഫുൾ ആയി പ്രദർശനം തുടരുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫിസ് കലക്‌ഷനിലേക്കു കുതിക്കുകയാണ് മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’

റിലീസ് ചെയ്ത് ആറാം ദിവസം ചിത്രം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന മോഹൻലാലിൻറെ നാലാമത്തെ ചിത്രമാണ് ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്‌ഷനായി നേടിയത്.

കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് വമ്പിച്ച സ്വീകരണമാണ് ലഭിക്കുന്നത്. 41 കോടിയാണ് വിദേശത്തുനിന്നുള്ള കലക്‌ഷൻ. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടി.

മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com