
ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ ഷാഹി കബീർ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം റോന്ത് ഒടിടിയിൽ എത്തുന്നു(Ront). ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 22 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പോലീസുകാരുടെ കഥപറയുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രി പട്രോളിങ്ങിനിറങ്ങുമ്പോഴുണ്ടാകുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ചിത്രത്തിന് തിയറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവനാണ്.