ഒരു കാലത്ത് കീരിയും പാമ്പുമായിരുന്നവർ ഇന്ന് ആത്മമിത്രങ്ങൾ | Bollywood

യുവനടിയുടെ വളര്‍ച്ചയില്‍ അസൂയ മൂത്തു മേക്കപ്പ്മാനെ വിട്ടു കൊടുത്തില്ല
Bollywood
Published on

താരങ്ങള്‍ തമ്മിലുള്ള ഈഗോയും വഴക്കുകളും പിണക്കങ്ങളും ബോളിവുഡില്‍ പതിവാണ്. സൂപ്പര്‍ താരങ്ങള്‍ പോലും വര്‍ഷങ്ങളോളം പരസ്പരം സംസാരിക്കാനോ മുഖം കൊടുക്കാനോ തയ്യാറാകാതെ നടന്നിട്ടുണ്ട്. എന്നാല്‍ പല പിണക്കങ്ങളും കാലം മായ്ക്കുകയും ചെയ്യുമെന്നതിന് ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.

ഒരുകാലത്ത് ശത്രുക്കളായിരുന്നവര്‍ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കഥയാണ് അനുഷ്‌ക ശര്‍മയുടേയും കത്രീന കൈഫിന്റേയും. ഒരുകാലത്ത് കടുത്ത ശത്രുതയുണ്ടായിരുന്ന കത്രീനയും അനുഷ്‌കയും ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളും അയല്‍വാസികളുമാണ്. തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് കത്രീനയോട് ആണെന്ന് അനുഷ്‌ക പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

യഷ് രാജ് ഫിലിംസാണ് അനുഷ്‌കയെ കണ്ടെത്തുന്നത്. ഷാരൂഖ് ഖാന്‍ നായനകനായ രബ്‌നെ ബനാദി ജോഡി എന്ന സിനിമയിലൂടെയാണ് അനുഷ്‌ക അരങ്ങേറുന്നത്. തുടര്‍ന്നും യഷ് രാജിന്റെ സിനിമകളില്‍ അനുഷ്‌ക തുടര്‍ച്ചയായി നായികയായി. ഈ സമയത്ത് യഷ് രാജിന്റെ പ്രധാന നായികയായിരുന്നു കത്രീന. ഇത് ഇരുവര്‍ക്കുമിടയില്‍ ഈഗോ വളർത്താൻ ഇടയാക്കി. തന്നെക്കാള്‍ ജൂനിയറായ നടിയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് കത്രീനയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ഇവർക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വരികയും ചെയ്തു.

യഷ് രാജിന്റെ മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നിര്‍മ്മാണക്കമ്പനിയ്ക്ക് ചില്ലറ തലവേദനയല്ല കത്രീന ഉണ്ടാക്കിയത്. ഇരുവര്‍ക്കും ഒരേ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ആ സമയം ഉണ്ടായിരുന്നത്. ഒരു ദിവസം അനുഷ്‌ക മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി ലണ്ടനിലേക്ക് ഷൂട്ടിംഗിന് പോകുന്ന വിവരം കത്രീന അറിഞ്ഞു. ആ സമയം കത്രീനയ്ക്ക് കുറച്ച് ഭാഗങ്ങള്‍ അഭിനയിച്ച് തീര്‍ക്കാനുണ്ടായിരുന്നു. ഇതോടെ കത്രീന മേക്കപ്പ്മാനെ വിട്ടു നല്‍കാന്‍ കൂട്ടാക്കിയില്ല. തന്റെ ഉന്നത ബന്ധങ്ങള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇല്ലാതെ മേരെ ബ്രദര്‍ കി ദുല്‍ഹന്‍ തീര്‍ക്കാന്‍ പറ്റില്ലെന്ന് കത്രീന വൈആര്‍എഫിനെ അറിയിച്ചു. വിവരമറിഞ്ഞ ആദിത്യ ചോപ്ര അനുഷ്‌കയെ ബന്ധപ്പെടുകയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൂടെ കൂട്ടരുതെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ മേക്കപ്പ് ആര്‍ട്ടിസ്റ്റില്ലാതെയാണ് അനുഷ്‌ക ലണ്ടനിലേക്ക് പോയത്. എന്നാൽ, ഒടുവിൽ സംഭവിച്ചത് ഇതായിരുന്നു, ഏത് ഷൂട്ടിന് വേണ്ടിയാണോ കത്രീന വാശി പിടിച്ചത് ആ ഷൂട്ട് മുടങ്ങി.

എന്തായാലും അന്നത്തെ പിണക്കവും പ്രശ്‌നങ്ങളുമെല്ലാം അനുഷ്‌കയും കത്രീനയും പറഞ്ഞ് പരിഹരിച്ചു. ഇരുവരും പിന്നീട് ജബ് തക് ഹേ ജാന്‍, സീറോ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ് അനുഷ്‌കയും കത്രീനയും.

Related Stories

No stories found.
Times Kerala
timeskerala.com