ഇത് റംസാന്റെ ‘കച്ചേരി’; പുതിയ ഡാൻസ് വീഡിയോ വൈറൽ | Ramsan

വിജയ് ചിത്രം ‘ജനനായകനിലെ’ ‘ദളപതി കച്ചേരി’ എന്ന ഗാനത്തിനാണ് റംസാനും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്.
Ramsan
Published on

അഭിനേതാവും നർത്തകനുമായ റംസാൻ മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും ഡാൻസ് വിഡിയോ വൈറൽ. വിജയ് ചിത്രം ‘ജനനായകനിലെ’ ‘ദളപതി കച്ചേരി’ എന്ന ഗാനത്തിനാണ് റംസാനും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്. അറിവ് രചന നിർവഹിച്ച് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി അറിവും അനിരുദ്ധ് രവിചന്ദറും ചേർന്ന് ആലപിച്ച ഗാനമാണ് ‘ദളപതി കച്ചേരി’.

നടിയും നർത്തകിയുമായ ദിൽഷ പ്രസന്നന്‍, ഇൻഫ്ലുവൻസേഴ്സായ സ്റ്റിനി ഫ്രാൻസിസ്, അമൃത് രത്ന, ടോണി കുക്ക് എന്നിവരാണ് റംസാനൊപ്പം ചുവട് വയ്ക്കുന്നത്. ‘കച്ചേരി’ എന്ന അടിക്കുറിപ്പോടെയാണ് റംസാൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ ശരിക്കും പവർപാക്ക് പെർഫോമൻസ് ആണ് കാണാൻ സാധിക്കുക. ദിൽഷയുടെയും സ്റ്റിനിയുടെയും ദാവണി ലുക്ക് വിഡിയോയ്ക്ക് തമിഴ് ടച്ച് നൽകുന്നുണ്ട്.

വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'ഡാൻസ് കൊള്ളാം' എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'സൂപ്പർ', 'അടിപൊളി', 'പൊളിച്ചു' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. അനിരുദ്ധ്, സാനിയ അയ്യപ്പൻ, സുരഭി ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഡാൻസിന്റെ ബിടിഎസ് വിഡിയോ പുറത്തിറക്കാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പരിചതരായ നർത്തകരാണ് റംസാനും ദിൽഷയും. ഇവരുടെ ഡാൻസ് വിഡിയോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. പുതിയ‍ വിഡിയോയും ചുരുങ്ങിയ സമയത്തിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com