"ഈ വസ്ത്രം ചേരുന്നില്ല, ചേച്ചിയെ പോലുള്ള ഒരു ആർടിസ്റ്റ്, എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്"; നവ്യ നായരെ വിമർശിച്ച് കമന്റ്‌ | Navya Nair

നവ്യ പങ്കുവച്ച വിഡിയോയ്ക്കാണ് വിമർശനവുമായി സ്ത്രീകളടക്കമുള്ളവർ എത്തിയത്
Navya
Published on

നടി നവ്യ നായർ പങ്കുവച്ച വിഡിയോയ്ക്കു വിമർശനം. നടിയുടെ വസ്ത്രധാരണമാണ് വിമർശനത്തിന് ഇടയാക്കിയത്. നവ്യയെ ഇങ്ങനെ കാണാൻ കഴിയില്ലെന്നും ഈ വേഷം ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകൾ. സ്ത്രീകളടക്കമുള്ളവരാണ് നെഗറ്റിവ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

‘‘നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം നിങ്ങൾക്കു ചേരുന്നതായി തോന്നുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതു കൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.’’എന്നായിരുന്നു ഒരു സ്ത്രീയുടെ കമന്റ്.

‘‘മോട്ടിവേഷൻ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അർഹത ഉണ്ടൊന്നും കൂടി നോക്കണം. ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചു കേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർടിസ്റ്റ്, എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്.’’– ഇങ്ങനെയായിരുന്നു മറ്റൊരു കമന്റ്.

അതേസമയം, നടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയും അവരുടെ ആരാധകർ നൽകുന്നുണ്ട്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാൾ കുറിച്ചു.

‘‘ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. നവ്യ ഏത് ഡ്രസ്സ് ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം. നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ. നവ്യ നല്ല നടിയാണ്, നല്ല ക്യാരക്ടറാണ് നമ്മൾക്ക് അത് നോക്കിയാൽ പോരെ’’, കമന്റിൽ പറയുന്നു.

നവ്യയുടെ രണ്ടാം വരവിലെ ബോൾഡ് ലുക്കിനെ പുകഴ്ത്തുന്നവരും കുറവല്ല. ഇപ്പോഴും താരം അതീവ സുന്ദരിയാണെന്നും മലയാളത്തിൽ മുൻനിര നായികയായി നവ്യ വീണ്ടും തിരിച്ചെത്തുമെന്നും ആരാധകർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com