

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
വമ്പൻ നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി, സംവിധായകൻ ഭരത് ദർശൻ എഴുതിയ ആകർഷകവും രസകരവുമായ കഥയ്ക്ക് പിന്തുണ നൽകാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ നടന്നു.
ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട തിരു വീർ, നിരൂപക പ്രശംസ നേടിയ “മസൂദ” മുതൽ സമീപകാല ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ” വരെയുള്ള വൈവിധ്യമാർന്ന ചിത്രങ്ങളുടെ ഭാഗമായ യാത്ര ഈ പുതിയ പ്രോജക്ടിലൂടെയും തുടരുകയാണ്. ഏറെ പുതുമയേറിയ അനുഭവം വാഗ്ദാനം ചെയ്യുന്ന അതീവ രസകരമായ ഒരു എൻ്റർടെയ്‌നറായിരിക്കും അദ്ദേഹത്തിൻ്റെ ഈ പുതിയ ചിത്രം. ഈ മാസം 19 മുതലാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ട് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, സംവിധായകൻ: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി.