‘പവർ ഗ്രൂപ്പില്ല, രഞ്ജിത്ത് രാജിവെക്കണമെന്ന് പറയില്ല, അന്വേഷണം നടക്കട്ടെ’; മുകേഷ്

‘പവർ ഗ്രൂപ്പില്ല, രഞ്ജിത്ത് രാജിവെക്കണമെന്ന് പറയില്ല, അന്വേഷണം നടക്കട്ടെ’; മുകേഷ്
Published on

കലാരംഗത്തുള്ള സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് നടനും എൽഎയുമായ മുകേഷ്. പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല.

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ ഇടയില്ലെന്നും അങ്ങനെ വന്നാൽ സിനിമ നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പറ്റിയ റോളുകൾ തന്നെ തേടി വരുകയാണ് ഉണ്ടായിട്ടുള്ളത്. എല്ലാം കഴിവിൻ്റെ അടിസ്ഥാനത്തിൽ. താനും കലാകുടുംബത്തിൽ നിന്നാണ് വരുന്നത്. തൻ്റെ സഹോദരിമാരും കലാകാരികളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത്തിൻ്റെ വിഷയം പരിശോധിക്കട്ടെ. രാജിവെക്കണമെന്ന് പറയുന്നില്ല. പരാതിയുമായി തൻ്റെ മുന്നിൽ ആരും അടുത്ത കാലത്ത് വന്നിട്ടില്ല. കേസെടുത്ത് കഴിഞ്ഞ് പരാതി ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com