"തന്റെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, 'പരസ്പരം മനസിലാക്കുക' എന്നതാണ് പ്രധാനം" | Mohanlal

"കേരളത്തിൽ ഡിവോഴ്സ് ഒരു ഫാഷനായി മാറുകയാണ്, കല്യാണം കഴിക്കുന്നത് തന്നെ ഡിവോഴ്‌സിന് വേണ്ടിയാണെന്നുള്ള കോൺസെപ്റ്റായിട്ടുണ്ട്."
Mohanlal
Published on

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. ഇവർ ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് 37 വർഷം പിന്നിടുകയാണ്. ബി​ഗ് സ്ക്രീനിൽ കണ്ട് തുടങ്ങിയ കാലം മുതൽ മോഹൻലാലിനെ, സുചിത്ര ആരാധിച്ച് തുടങ്ങിയതാണ്. പിന്നീടത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

എന്നാൽ, ദാമ്പത്യജീവിതത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരു തരത്തിലുള്ള വഴക്കും ഉണ്ടാവാത്ത ദാമ്പത്യമല്ല തന്റേതെന്നും കുടുംബമാകുമ്പോൾ 'പരസ്പരം മനസിലാക്കുക' എന്നതാണ് പ്രധാനമെന്നും മോഹൻലാൽ പറയുന്നു. സിനിമാ മേഖലയിലെ വിവാഹമോചനങ്ങളെ കുറിച്ചുള്ള ചോ​ദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.

"സ്ട്രോങ്ങായ ഫാമിലി ലൈഫിന് പിന്നിൽ വലിയ രഹസ്യമൊന്നുമില്ല. സിനിമയിൽ നിന്നും വിവാഹം കഴിച്ചവർ ഡിവോഴ്സാകുന്നതിന്റെ പേർസന്റേജ് കുറവാണ്. മറ്റ് മേഖലയിൽ നിന്നും ഡിവോഴ്സുകൾ നടക്കുന്നു. കേരളത്തിൽ ഡിവോഴ്സ് ഒരു ഫാഷനായി മാറുകയാണ്. കല്യാണം കഴിക്കുന്നത് തന്നെ ഡിവോഴ്‌സിന് വേണ്ടിയാണെന്നുള്ള കോൺസെപ്റ്റായിട്ടുണ്ട്." - മോ​ഹൻലാൽ പറയുന്നു.

തന്റെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും മോഹൻലാൽ പറയുന്നു. 'ആണ്' എന്ന് പറയുന്നതും 'പെണ്ണ്' എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നും മോഹൻലാൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com