
റിമ കല്ലിങ്കല്ലിനെ മുഖ്യ കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിലെ 'പുള്ളുവൻപാട്ട്' പുറത്ത്. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പുള്ളുവൻ പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. മോഹനൻ പുള്ളുവന്റെ വരികൾ പാർവതി ദേവി, ശബരിനാഥ്, രാമചന്ദ്രൻ, നാരായണൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ടിൽ യഥാർഥ പാമ്പിനെ കാണിക്കുന്നുണ്ട്. ഗാനം ചിത്രീകരിക്കുന്നതിനിടയിൽ സർപ്പക്കാവിന്റെ ലൊക്കേഷനിലേക്ക് എത്തിയ പാമ്പാണ് അതെന്നാണ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്.
വിശ്വാസങ്ങൾ, ആചാരങ്ങൾ, മിത്ത് എന്നിവയുമായൊക്കെയായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചിത്രത്തിൽ സർപ്പക്കാവും ഒരു പ്രധാന ലൊക്കേഷനാണ്. അതിനായി സംവിധായകന്റെ നേതൃത്വത്തിൽ ആർട്ട് ഡയറക്ടർ നിർമ്മിച്ച താൽക്കാലിക സർപ്പക്കാവിലേക്കാണ് സർപ്പം വന്നത്. ഇതൊരു അത്ഭുതകരമായ സംഭവമായാണ് പലരും ഇതിനെപ്പറ്റി സൂചിപ്പിക്കുന്നത്.
അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിലെത്തും.
റിമ കല്ലിങ്കലിനെ കൂടാതെ സരസ ബാലുശ്ശേരി, ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ.