സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ ചിത്രത്തിലെ ‘നീയറിഞ്ഞോ രാക്കിളി’ എന്ന വീഡിയോ ഗാനം പുറത്ത് | Aval

ഒക്ടോബർ പത്തിന് ചിത്രം തീയറ്ററുകളിലെത്തും
Aval
Published on

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച ‘നീയറിഞ്ഞോ രാക്കിളി’ എന്ന ഗാനമാണ് റിലീസായത്.

നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ, ഷൈനി സാറ, മനോജ് ഗോവിന്ദൻ, ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് സച്ചു സജിയാണ്.

എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ, ഗാനരചന-മുഹാദ് വെമ്പായം, സംഗീതം-കണ്ണൻ സി ജെ, കലാസംവിധാനം-ജി ലക്ഷ്മണൻ. ഒക്ടോബർ പത്തിന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related Stories

No stories found.
Times Kerala
timeskerala.com