"സംഘടിതമായി പ്രതിഷേധം ഉയർത്തുമ്പോൾ അതിന്റെ വാല്യൂ വലുതാണ്, അതുണ്ടാകുന്ന കാലമാണ് ഇതെന്ന് തോന്നുന്നില്ല" | Urvashi

താന്‍ വിളിക്കുകയാണെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും
Urvashi
Published on

മലയാള സിനിമ താരസം​ഘടനയായ അമ്മയിൽ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി ഉര്‍വശി. 'നമ്മള്‍ക്കെതിരെയുള്ള ഏത് നിലപാടിനെതിരേയും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസമില്ലാത്തിനാലാണ് മത്സരിക്കാതിരുന്നത്' എന്നാണ് നടി പറഞ്ഞത്. അങ്ങനെയൊരു വിശ്വാസം വരുന്ന സമയത്ത് താന്‍ മത്സരിക്കുമെന്നും നടി വ്യക്തമാക്കി. ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിക്കുകയാണെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമെന്നും ഉര്‍വശി കൂട്ടിച്ചേർത്തു. സംഘടിതമായി പ്രതിഷേധം ഉയർത്തുമ്പോൾ അതിന്റെ വാല്യൂ വലുതാണെന്നും അതുണ്ടാകുന്ന കാലമാണ് ഇതെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉർവശി പറയുന്നു.

ഉറക്കെ സംസാരിച്ചും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് ഇവിടെ എല്ലാ കാലത്തും നീതി നടപ്പിലാക്കിയിട്ടുള്ളതെന്നാണ് നടി പറയുന്നത്. തനിക്ക് അരുതാത്തത് എന്ന് തോന്നുന്നതിനെ കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കും. അതിലൂടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com