

മലയാള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഉത്ര കൊലക്കേസ്. സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു ഉത്ര വധം. ഈ കേസിനെ ആസ്പദമാക്കി ഒരുക്കിയ 'രാജകുമാരി' എന്ന സിനിമ റിലീസിനൊരുങ്ങുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ മഞ്ജു വാര്യർ തൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കി. ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസുള്ള കുഞ്ഞിൻ്റെ അമ്മയുമായ ഉത്ര കിടപ്പുമുറിയിൽ നിന്ന് പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഭർത്താവായിരുന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. 2020 ലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം.
ഈ സംഭവമാണ് രാജകുമാരിയുടെ കഥാപാശ്ചാത്തലം. ഉണ്ണിദാസ് കൂടത്തിൽ സ്വതന്ത്ര സംവിധായകനായ ചിത്രത്തിൻ്റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. കൊച്ചിൻ മീഡിയാ സ്കൂളിൽ നിന്ന് ഒരേ ബാച്ചിൽ ചലചിത്ര പഠനം പൂർത്തിയാക്കിയവരാണ് ഇവർ മൂവരും.
'നല്ല സിനിമ'യുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ധീഖ്, ഫയസ് മുഹമ്മദ് തുടങ്ങിയവർ നിർമ്മിക്കുന്ന രാജകുമാരിയുടെ സംഗീതം ഡെൻസൺ ഡൊമിനിക്കാണ്.