ബിബിൻ ജോർജ് നായകനായി ക്യാമ്പിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ 'കൂടൽ' ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം.
നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയായ 'കൂടൽ' സംവിധാനം ചെയ്തത് ഷാനു കക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാണം ജിതിൻ കെ വിയാണ് നിർവ്വഹിച്ചത്.
ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സൊനാരാ, റിയ ഇഷ, ലാലി പി.എം., അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂൺ 27ന് ചിത്രം തിയറ്റുകളിൽ എത്തുന്നു.