Vatsala Club

വിവാഹം മുടക്കികളുടെ കഥ പറയുന്ന ഫാന്‍റസി ഹ്യൂമർ ചിത്രം 'വത്സലാ ക്ലബ്ബ്' ട്രെയിലര്‍ പുറത്ത് | Vatsala Club

ഭാരതക്കുന്ന് എന്ന ഗ്രാമത്തിൽ നിലനിന്നു പോരുന്ന 'വിവാഹം മുടക്കൽ സമ്പ്രദായം' ഹ്യൂമർ ഫാൻ്റെസി ജോണറിലൂടെ അവതരിപ്പിക്കുന്നു
Published on

ഭാരതക്കുന്ന് എന്ന ഗ്രാമത്തിലെ വിവാഹം മുടക്കികളുടെ കഥ പറയുന്ന ഫാന്‍റസി ഹ്യൂമർ ചിത്രം 'വത്സലാ ക്ലബ്ബ്' ട്രെയിലര്‍ പുറത്ത്. സെപ്‌റ്റംബര്‍ 26 ന് സിനിമ തിയേറ്ററുകളില്‍ എത്തും. ഫാൽക്കൺ മൂവീസിൻ്റെ ബാനറിൽ ജിനി എസ് നിർമ്മിക്കുന്ന ഈ ചിത്രം അനുഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്. സമീപകാല മലയാള സിനിമകളിലൂടെയും, ജനപ്രിയങ്ങളായ കോമഡി ഷോകളിലൂടെ ശ്രദ്ധേയമായ താരങ്ങളാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഭാരതക്കുന്ന് എന്ന ഗ്രാമത്തിൽ നിലനിന്നു പോരുന്ന വിവാഹം മുടക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചിത്രത്തിൽ തികഞ്ഞ നർമ്മ മൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്നു പോരുന്നതാണ് ഈ വിവാഹം മുടക്കൽ സമ്പ്രദായം. സ്വന്തം മക്കളുടെ വിവാഹം പോലും അവർ മുടക്കും. കൂടുതൽ വിവാഹം മുടക്കുന്നവർക്ക് പ്രത്യേക പാരിതോഷികവും അംഗീകാരവുമെല്ലാമുണ്ട്. ഇവർക്കിടയലേക്ക് ആത്മധൈര്യത്തോടെ ഒരു പെൺകുട്ടി കടന്നു വരുന്നതോടെയുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ സംഭവിക്കുന്നതാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ സംഭവങ്ങൾ പൂർണ്ണമായും ഹ്യൂമർ ഫാൻ്റെസി ജോണറിലൂടെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

അഖിൽ കവലയൂർ, വിനീത് തട്ടിൽ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി ഉണ്ണിമായ, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ,ആമി തിലക് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രചന -ഫൈസ് ജമാൽ, സംഗീതം - ജിനി എസ്, ഛായാഗ്രഹണം - ശൗരിനാഥ്, എഡിറ്റിംഗ് - രാകേഷ് അശോക, കലാസംവിധാനം - അജയ് ജി. അമ്പലത്തറ, സ്റ്റിൽസ് - അജി മസ്ക്കറ്റ്, മേക്കപ്പ് സന്തോഷ് പെൺപകൽ, കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ, പബ്ലിസിറ്റിഡിസൈൻ - ആനന്ദ് രാജേന്ദ്രൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനുരാജ്.ഡി.സി, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ് പ്രാഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്, പി ആര്‍ ഒ വാഴൂർ ജോസ്.

Times Kerala
timeskerala.com