വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ആരു പറയും, ആരാദ്യം പറയും" ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് | Aaru parayum, Aaradhyam parayum

ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ നടക്കും
Aaru parayum, Aaradhyam parayum
Published on

വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ആരു പറയും ആരാദ്യം പറയും" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷൻ ദുബായ്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും.

പ്രൊജക്റ്റ് ഡിസൈനർ-മനു ശിവൻ, ഗാനരചന- നിതീഷ് നടേരി, ഉണ്ണികൃഷ്ണ വർമ്മ, സംഗീതം-സാജൻ കെ റാം, വിമൽ കുമാർ കാളി പുറയത്ത്.

Related Stories

No stories found.
Times Kerala
timeskerala.com