പ്രഭാസ് നായകനായെത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ 'ദ് രാജാസാബ്' ടീസർ എത്തി. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാരുതിയാണ്. മാളവിക മോഹനൻ, നിഥി അഗർവാൾ, റിദ്ധി കുമാർ എന്നിവർ നായികമാരാകുന്നു. സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ്, ബൊമ്മൻ ഇറാനി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ടി.ജി. വിശ്വ പ്രസാദ് നിർമിക്കുന്ന സിനിമയുടെ മുടക്ക് 450 കോടിയാണ്. പ്രഭാസ്, സഞ്ജയ് ദത്ത് അടക്കമുള്ളവരുടെ പ്രതിഫലം, വിഎഫ്എക്സ് എന്നിവയാണ് ബജറ്റ് ഇത്രയധികം ഉയരാൻ കാരണം. തമൻ ആണ് സംഗീതം. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ. ഡെക്കാൻ ഡ്രീംസ് ആണ് വിഎഫ്എക്സ്. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും.
2022 ൽ ഗോപി ചന്ദ് നായകനായെത്തിയ പക്ക കമേഴ്സ്യൽ ആണ് മാരുതി അവസാനമായി സംവിധാനം ചെയ്ത സിനിമ. ‘കൽക്കി’ക്കുശേഷം പ്രഭാസ് നായകനായെത്തുന്ന രാജാസാബ് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.