‘ഇത്തിരി നേര’ത്തിലെ ‘മധുരമൂറുന്ന’ പ്രണയ ഗാനം പുറത്ത് | Ithiri Neram

വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്, 'വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്' എന്ന് പ്രേക്ഷകർ.
Ithiri Neram
Published on

തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ‘ഇത്തിരി നേര’ത്തിലെ പുതിയ ഗാനം പുറത്ത്. ‘മധുരമൂറുന്ന’ എന്ന പ്രണയ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബേസിൽ.സി.ജെ എഴുതി സംഗീതം നൽകിയ ഗാനമാണ് ‘മധുരമൂറുന്ന’. കപില്‍ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോഷൻ മാത്യുവും സെറിന്‍ ഷിഹാബുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് എന്നാണ് പലരും ഗാനത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത്.

പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ക്യാമറ: രാകേഷ് ധരൻ, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്‌, സൗണ്ട് ഡിസൈൻ, ലൊക്കേഷന്‍ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ്: ഫെമിന ജബ്ബാർ, മേക്കപ്പ്: രതീഷ് പുൽപ്പള്ളി, വിഎഫ്എക്സ്: സുമേഷ് ശിവൻ, കളറിസ്റ്റ്: ശ്രീധർ.വി.ഡി ക്ലൗഡ്, അസിസ്റ്റന്റ് ഡയറക്ടർ: നിരഞ്ജൻ.ആർ. ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റർ: ശിവദാസ്.കെ.കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ്.എൽ.ആർ, സ്റ്റിൽസ്: ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ: സർക്കാസനം. ഡിസ്ട്രിബ്യൂഷന്‍: ഐസ്‌കേറ്റിങ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ: അപ്പു.എൻ.ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.

Related Stories

No stories found.
Times Kerala
timeskerala.com