'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യിലെ 'ക്വീന്‍ ഓഫ് ദ നൈറ്റ്' എന്ന ഗാനം പുറത്ത് | LOKA

കല്യാണി പ്രിയദര്‍ശന്റെ ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്
Loka
Published on

'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യിലെ 'ക്വീന്‍ ഓഫ് ദ നൈറ്റ്' എന്ന ഗാനം പുറത്ത്. കല്യാണി പ്രിയദര്‍ശന്റെ ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ജേക്സ് ബിജോയ് ഈണം നല്‍കിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. ഇംഗ്ലിഷിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വിഡിയോ ഉള്‍പ്പെടെയാണ് റിലീസ് ചെയ്തിട്ടുള്ളത്.

അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ വിജയമാണ് നേടുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍, ടൊവീനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് നിർമിക്കുന്നത്.

‘ലോക’യിലെ പുതിയ ട്രാക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് സംവിധായകൻ സിബി മലയിൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. "ഈ ഗാനം എഴുതി മനോഹരമായി ആലപിച്ചിരിക്കുന്നത് എന്റെ അനന്തരവൾ സെബ ടോമിയാണ്. ഈ ഗാനത്തിനു സംഗീതം നൽകിയ ജേക്സ് ബിജോയ് എന്റെ ബാല്യകാല സുഹൃത്ത് ജേക്കബ് നെരോത്തിന്റെ അനന്തരവനാണ്. ഇത് മനോഹരമായി അവതരിപ്പിച്ച അമ്മു, എനിക്ക് ഒരു മകളെപ്പോലെയാണ്. ചാലുവിനും ലോക ടീമിനും അഭിനന്ദനങ്ങൾ." - എന്നാണ് സിബി മലയിൽ കുറിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com