പാന്‍ ഇന്ത്യൻ ചിത്രം 'കുബേര'യിലെ 'പിപ്പി പിപ്പി ഡുംഡും' എന്ന ഗാനം പുറത്ത് | Pippi Pippi Dumdum

വിഡിയോ മണിക്കൂറുകൾക്കം പ്രേക്ഷക ശ്രദ്ധ നേടി, നിരവധിപേർ പാട്ടിനു കമന്റുകളുമായെത്തി
Kubera
Published on

ധനുഷ് നായകനാകുന്ന പാന്‍ ഇന്ത്യൻ ചിത്രം കുബേരയിലെ 'പിപ്പി പിപ്പി ഡുംഡും' എന്ന ഗാനം പുറത്ത്. രസകരമായ വരികളും രംഗങ്ങളുമാണ് ഗാനത്തിലുള്ളത്. ചിത്രത്തിലെ നായിക രശ്‌മിക മന്ദാനയാണ് ഗാനത്തിൽ ചുവടുവയ്ക്കുന്നത്. വിഡിയോ പുറത്തുവന്നു മണിക്കൂറുകൾക്കം പ്രേക്ഷക ശ്രദ്ധ നേടി. നിരവധിപേരാണ് പാട്ടിനു കമന്റുകളുമായി എത്തുന്നത്.

ഇന്ദ്രവതി ചൗഹാനാണ് പിപ്പി പിപ്പി ഡും ഡും എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് കുബേര സംവിധാനം ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമയ്ക്കു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ധനുഷ് രണ്ട് ഗെറ്റപ്പിൽ എത്തുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടന്നൊരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ. ചിത്രം ജൂൺ 20ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
Times Kerala
timeskerala.com