ദിലീപിന്റെ 150–ാം ചിത്രമായ ‘പ്രിൻസ് ആന്റ് ഫാമിലി’ യിലെ ‘മായുന്നല്ലോ. ..’ എന്ന ഗാനം പുറത്ത്. സംഗീത സംവിധായകനായ ജേക്സ് ബിജോയിയുടെ ശബ്ദത്തിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിഷാദം നിഴലിക്കുന്ന വരികൾ ഹൃദയത്തിലാഴ്ത്തിറക്കാൻ ജേക്സിന്റെ ശബ്ദത്തിനു കഴിയുന്നുണ്ട്. ടിറ്റൊ പി തങ്കച്ചന്റെ വരികൾക്ക് നവാഗതനായ സനൽ ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ദിലീപിന്റെ വിവരണത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. സംഗീതസംവിധായകനായ ജേക്സ് ബിജോയ് ഈ ഗാനം ആലപിച്ചതിന് പിന്നിലെ കാരണം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ദിലീപ്. "പ്രിൻസ് എന്ന നായകന്റെ വികാരങ്ങൾ പാട്ടിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഈ പാട്ട് പാടുന്നത് ആരാവണം എന്നുള്ള തീരുമാനം ജേക്സിൽ എടുക്കുകയായിരുന്നു" എന്നാണ് ദിലീപ് പറയുന്നത്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിനു ലഭിക്കുന്നത്. ‘ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം’ എന്നാണ് ആരാധകരുടെ കമന്റ്. ഇതിനു മുൻപ് ഇറങ്ങിയ ഈ ചിത്രത്തിലെ ഗാനവും ജനശ്രദ്ധ നേടിയിരുന്നു. അഫ്സൽ ആണ് ‘ഹാർട്ട്ബീറ്റ് കൂടണു’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആന്റ് ഫാമിലി. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ മെയ് 9 നു തിയറ്ററുകളിൽ എത്തും. ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിൽ എത്തുന്നത്. ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ദീഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ഛായാഗ്രഹണം: രെണ ദിവെ, എഡിറ്റർ: സാഗർ ദാസ്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രൊഡക്ഷൻ ഇൻചാർജ്: അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, ആർട്ട്: അഖിൽ രാജ് ചിറയിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ, കോറിയോഗ്രഫി: പ്രസന്ന, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, പിആർഓ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പരസ്യം: ബ്രിങ് ഫോർത്ത്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.