
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഓണം റിലീസായെത്തുന്ന 'മേനേ പ്യാർ കിയ'. ചിത്രത്തിലെ മനോഹരി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മനോഹരി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. യുഎഇയിൽ ജാസ്റോക്കേഴ്സ് (jazzrockers) എന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ മേനേ പ്യാർ കിയായിലെ മനോഹരി ഗാനത്തിന് ചുവടു വെച്ച് അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ആസ്ട്രേലിയ ആസ്ഥാനമായുള്ള ജാസ്റോക്കേഴ്സ് യുഎഇയിൽ വിവിധ കലാ മേഖലകളിലും വിദ്യാഭ്യാസ കോഴ്സുകളിലും ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും വിദ്യാഭ്യാസവും നൽകുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്. അന്തർദേശീയ തരത്തിൽ ശ്രദ്ധ നേടിയ സ്ഥാപനത്തിലെ കുട്ടികളുടെ ഡാൻസ് പെർഫോമൻസ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാളത്തിലെ ഒരു സിനിമയുടെ ഗാനം അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ആഗസ്റ്റ് 29ന് തിയേറ്ററിലെത്തുന്ന മേനേ പ്യാർ കിയയിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ് ജനാർദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ നൽകുന്നുണ്ട്.
സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന മേനേ പ്യാർ കിയയിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പശ്ചാത്തല സംഗീതം -മിഹ്റാജ് ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ, വരികൾ - മുത്തു, ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ- എഎസ് ദിനേശ്, ശബരി, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.