മോഹൻലാൽ-തരുണ്‍ മൂര്‍ത്തി ചിത്രം തുടരുമിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. മലയാള സിനിമാസ്വാദകർക്ക് വൻ ദൃശ്യവിസ്മയം സമ്മാനിച്ച പ്രേക്ഷകരെ ഈറനണിയിച്ച അൻപേ. . . എന്ന ഗാനമാണ് റിലീസ് ചെയ്തത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മണി അമുദവൻ ആണ് വരികൾ എഴുതിയത്.
പതിനഞ്ച് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പബ്ലിസിറ്റി നേടിയിരുന്നു. പിന്നാലെ കേരളത്തില്‍ മാത്രം 100 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.
ചിത്രത്തിൽ മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ്.