ബേസിൽ-അനന്തു കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗിന് ഒക്ടോബറിൽ ആരംഭിക്കും | Film Production

ആദ്യ സിനിമ നിർമാണത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബേസിൽ ജോസഫും ഡോ. അനന്തുവും
Film Production
Published on

എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ. അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്ന് സൂചന. മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകൾ സമ്മാനിച്ച ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ പ്രേക്ഷകർക്കായി കരുതിവെച്ചിട്ടുണ്ടാവുക.

സോഷ്യൽ മീഡിയയിലെ രസകരമായ ഇവരുടെ വീഡിയോയിൽ നിന്നും മനസിലാകുന്നത് രണ്ടുപേരുടെയും ക്രിയേറ്റീവ് ചിന്തകളുടെ ഒരു Extension ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റ് ഉണ്ടാകാനാണ് സാധ്യത.

Related Stories

No stories found.
Times Kerala
timeskerala.com