
കൊച്ചി: നടി ശ്വേതാ മേനോന്‍ തന്റെ അടുത്ത സുഹൃത്താണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും നടന്‍ ബാബുരാജ്.
''ആരു ജയിച്ചാലും നല്ലൊരു തുടക്കമാകട്ടെയെന്ന് പ്രതീക്ഷിക്കാം. സംഘടന നല്ലരീതിയില്‍ തന്നെ മുന്നോട്ടുപോകും. പുതിയ ആള്‍ക്കാര്‍ കാര്യങ്ങള്‍ ഗംഭീരമായി തന്നെ നോക്കും. സംഘടനയ്ക്കുള്ളില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ജനറല്‍ ബോഡിയില്‍ സംസാരിക്കും. പറഞ്ഞു പറഞ്ഞ് വീണ്ടും പ്രശ്‌നമാക്കണ്ടല്ലോയെന്ന് വിചാരിച്ചിട്ടാണ് ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാത്തത്.
എന്നെക്കുറിച്ച് പറഞ്ഞാല്‍ മാത്രമേ ആളുകള്‍ വിശ്വസിക്കുകയുള്ളൂ. ശ്വേത എന്റെ അടുത്ത സുഹൃത്താണ്. ശ്വേതയുമായി ബന്ധപ്പെട്ട് പോലും എനിക്കെതിരെ ആളുകള്‍ പ്രചാരണം അഴിച്ചുവിട്ടു. അത് ശ്വേതയ്ക്കുമറിയാം. അതെല്ലാം കണ്ടുപിടിക്കട്ടെ. ഇത്തരത്തില്‍ ആരോപണം നടത്തിയത് ആരാണ്? കേസിനു പിന്നില്‍ ആരാണ്? എന്നത് പുതിയ ഭരണസമിതി കണ്ടുപിടിക്കണം.
അതിന്റെ പിന്നില്‍ ഒരംശമെങ്കിലും ഞാനുണ്ടെങ്കില്‍ ഞാന്‍ അഭിനയം നിര്‍ത്തിപ്പോകും. ശ്വേതയും ഞാനുമായി വര്‍ഷങ്ങളായി പരിചയമുള്ളവരാണ്. ആരു ജയിച്ചാലും ഞാന്‍ അവരുടെ കൂടെയാണ്. ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല. അതിനാലാണ് പിന്മാറിയത്. ആരുടെയും സമ്മര്‍ദ്ദം കൊണ്ട് പിന്മാറിയതല്ല."