‘നാടായ നാടാകെ’ എന്നു തുടങ്ങുന്ന ‘സംശയം’ സിനിമയിലെ പുതിയ ഗാനം പുറത്ത് | Nadaya Natake

ഷറഫുദീന്‍, വിനയ് ഫോര്‍ട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മെയ്‌ 16ന് തിയറ്ററുകളിൽ എത്തും
Samshayam
Published on

ഷറഫുദീന്‍, വിനയ് ഫോര്‍ട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സംശയം’ സിനിമയിലെ പുതിയ ട്രാക്ക് റിലീസ് ചെയ്തു. ‘നാടായ നാടാകെ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ആയത്. അൻവർ അലിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഹിഷാം അബ്ദുൾ വഹാബ് ആണ്. സമാന്തരമായി രണ്ടുപേരുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

നവാഗതനായ രാജേഷ് രവി ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ്‌ 16ന് തിയറ്ററുകളിൽ എത്തും. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ്.പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ‘സംശയം’ നിർമിച്ചിരിക്കുന്നത്.

ഛായഗ്രഹണം: മനീഷ് മാധവൻ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ: ലിജോ പോൾ, ആർട്ട് ഡയറക്ടർ: ദിലീപ്നാഥ്,കോ റൈറ്റർ: സനു മജീദ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷബീർ.പി.എം, പ്രോമോ സോങ്: അനിൽ ജോൺസൺ, ഗാനരചന: വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം: സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ്: വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ: അബു വയംകുളം, ചീഫ് അസോസിയേറ്റ്: കിരൺ റാഫേൽ, വിഎഫ്എക്സ്: പിക്ടോറിയൽ, പിആർ: പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്: ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ: അഭിലാഷ്.കെ.ചാക്കോ, സ്റ്റിൽസ്: അജി മസ്കോറ്റ്, പബ്ലിസിറ്റി ഡിസൈൻ: ആന്റണി സ്റ്റീഫൻ.

Related Stories

No stories found.
Times Kerala
timeskerala.com