'പ്രായത്തിൻ്റേതായ പക്വതക്കുറവ് ഉണ്ട്, മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യം, പാട്ടിലൂടെ മറുപടി നൽകും': റാപ്പർ വേടൻ | Minister

താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല എന്നും വേടൻ പറഞ്ഞു
The minister's words are insulting, says Rapper Vedan
Published on

തൃശൂർ: സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തനിക്ക് ലഭിച്ച ചലച്ചിത്ര പുരസ്‌കാരത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് റാപ്പർ വേടൻ പ്രതികരിച്ചു. മന്ത്രിയുടെ പരാമർശത്തിന് ഉടൻ തന്നെ പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ വ്യക്തമാക്കി.(The minister's words are insulting, says Rapper Vedan)

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട്, "വേടനു പോലും അവാർഡ് നൽകി" എന്ന തരത്തിൽ മന്ത്രി സജി ചെറിയാൻ പരാമർശം നടത്തിയിരുന്നു. ലൈംഗിക പീഡനക്കേസുകൾ നേരിടുന്നയാൾക്ക് പുരസ്‌കാരം നൽകുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

"എനിക്ക് അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല," വേടൻ പറഞ്ഞു.

"തുടർച്ചയായ കേസുകൾ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ട്" – വേടൻ കൂട്ടിച്ചേർത്തു.

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്, കേസുകൾ നേരിടുന്ന ഒരാൾക്ക് സംസ്ഥാന പുരസ്‌കാരം നൽകുന്നതിനെതിരെ വലിയ വിമർശനമാണ് സമൂഹത്തിൽ ഉയർന്നുവന്നത്.

Related Stories

No stories found.
Times Kerala
timeskerala.com