

നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾക്ക് ഇരയായ നടി റിയ ചക്രവർത്തി സി.ബി.ഐക്ക് തന്റെ നന്ദി അറിയിച്ചു(media). സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യയാണെന്ന് മുംബൈ കോടതിയിൽ സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നദി രംഗത്തെത്തിയത്.
"എല്ലാവശവും സൂക്ഷ്‌മമായി പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ച സി.ബി.ഐയ്ക്ക് നന്ദി അറിയിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടത്തി. നിരപരാധികളെ വേട്ടയാടി. പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ദുരിതങ്ങളിലൂടെയാണ് റിയയും കുടുംബവും കടന്നുപോയത്.' - അഭിഭാഷകൻ സതീഷ് മനേഷിന്ദേ പ്രസ്‌താവനയിലൂടെ അറിയിച്ചു.