"ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചത്"; ഗായത്രി അശോകൻ | Kerala State Film Awards

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നൽകിയതിനെതിരെ നിരവധി പ്രമുഖർ രംഗത്ത് വന്നു.
Gayathri Ashokan
Published on

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളും തർക്കങ്ങളും അവസാനിക്കുന്നില്ല. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെ‌ടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം മുറുകുകയാണ്. നിരവധി പ്രമുഖർ ഈ അവാർഡ് നിർണ്ണയത്തിനെതിരെ രം​ഗത്ത് വന്നിരുന്നു.

എന്നാൽ, ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ചലച്ചിത്ര ജൂറി അം​ഗം ​ഗായത്രി അശോകൻ പറഞ്ഞു. "പഴയ രചനകൾ മാത്രമല്ല മികച്ചത്. സം​ഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സം​ഗീത ശൈലിക്കും അതിൻ്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ല." - ​ഗായത്രി അശോകൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com