

കുടുംബ ചിത്രം പങ്കുവെച്ച് നടൻ മോഹന്‍ലാല്‍. ഭാര്യ സുചിത്ര, മകന്‍ പ്രണവ് മോഹന്‍ലാല്‍, മകള്‍ വിസ്മയ മോഹന്‍ലാല്‍ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെല്ലാം ഒരു ഫ്രെയിമില്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
കുടുംബത്തിനൊപ്പം പൊതുവേദിയിൽ എത്തിയിട്ടുണ്ടെങ്കിലും വളരെ അപൂര്‍മായിട്ട് മാത്രമേ താരം എല്ലാവരും ഉള്‍പ്പെടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് സ്നേഹം പ്രകടിപ്പിച്ച് കമന്റിട്ടത്. 'മനോഹരമായ ചിത്രം' എന്നാണ് നിരവധി പേരും അഭിപ്രായപ്പെടുന്നത്. 'ഈ സ്‌നേഹം തുടരട്ടെ'യെന്നും ‘മലയാളികൾ കാണാൻ ആഗ്രഹിച്ച ഫ്രെയിം' എന്നുമാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. സുചിത്രയും സിനിമയിലേക്ക് എത്തണമെന്ന് അഭിപ്രായം പങ്കുവയ്ക്കുന്നവരും ഉണ്ട്.
എന്നാൽ, ഫോട്ടോയിൽ ആരാധകരെ ആകർഷിച്ചത്, വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്‌കൂട്ടറായിരുന്നു. എംഎല്‍ 2255 നമ്പറിലുള്ള സ്‌കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മോഹന്‍ലാല്‍ ഇട്ടിമാണി സിനിമയില്‍ ഉപയോഗിച്ചത് ഈ സ്‌കൂട്ടറാണ്. കുടുംബത്തിന് ഏറെ വൈകാരികമായി അടുപ്പമുള്ളതാണ് ഈ വെള്ളയും ചുവപ്പും നിറമുള്ള സ്‌കൂട്ടര്‍. മോഹന്‍ലാലിന്റെ വസതി സന്ദര്‍ശിക്കാൻ എത്തുന്ന താരങ്ങള്‍ ഈ ലാംബിയോടൊപ്പം ഫോട്ടോയെടുത്ത് പങ്കുവെക്കാറുണ്ട്. പൃഥ്വിരാജ്, ജോജു ജോര്‍ജ്, ഉണ്ണി മുകുന്ദൻ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം പങ്കുവെച്ചിരുന്നു. അതേസമയം, കൊച്ചിയിലെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിൽ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.