റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ യുടെ ആദ്യ ടീസർ എത്തി | Theater: The Myth of Reality

2025-ലെ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ പ്രദർശിപ്പിക്കും
Rima
Published on

റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ യുടെ ആദ്യ ടീസർ എത്തി. ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.

ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു. 2025-ലെ ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ പ്രദർശിപ്പിക്കും.

റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ്, രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.

ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടത്തിരി,സംഗീതം സെയ്‌ദ് അബാസ്, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, പ്രൊസ്റ്റെറ്റിക് ആന്റ് മേക്കപ്പ് സേതു ശിവനന്ദൻ, അഷ്‌റഫ്,സിങ്ക് സൗണ്ട് ഹരികുമാർ മാധവൻ നായർ, സൗണ്ട് മിക്സിങ് ജോബിൻ രാജ്,സൗണ്ട് ഡിസൈൻ സജിൻ ബാബു,ജുബിൻ രാജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അജിത് സാഗർ,ലൈൻ പ്രൊഡ്യൂസർ-സുഭാഷ് സണ്ണി മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ). പിആർഒ എ.എസ്. ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com