നന്ദമൂരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2' വിലെ 'ദ് താണ്ഡവം' ആദ്യ ഗാനം പുറത്ത് | Akhanda 2

2025 ഡിസംബർ 5 ന് ചിത്രം ആഗോള റിലീസായി എത്തും.
Akhanda 2
Published on

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിലെ “ദ് താണ്ഡവം” എന്ന ഭക്തി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കല്യാൺ ചക്രവർത്തി വരികൾ രചിച്ച ഗാനം ആലപിച്ചത് ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ദീപക് ബ്ലൂ എന്നിവർ ചേർന്നാണ്. തമൻ എസ് ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ചയായാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മുംബൈ ജുഹുവിലെ പിവിആർ മാളിൽ നടന്ന ചടങ്ങിലാണ് “ദ് താണ്ഡവം” ഗാനം റിലീസ് ചെയ്തത്. ചിത്രത്തിൽ നിന്ന് പുറത്തു വരുന്ന ആദ്യ ഗാനമാണിത്.

ശിവ ഭഗവാന്റെ അഘോര അവതാരമായി ബാലകൃഷ്ണയുടെ കഥാപാത്രം നടത്തുന്ന ശിവ താണ്ഡവം ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അഘോരികളുടെ നടുവിൽ, അദ്ദേഹം നൃത്തമാടുന്ന ഈ ഗാനം, അതിന്റെ സംഗീതം കൊണ്ടും ദൃശ്യങ്ങളുടെ പശ്‌ചാത്തലം കൊണ്ടും അതി തീവ്രമായ ആത്‌മീയതയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഭക്തിസാന്ദ്രമായ ഗാനമായി ഇത് മാറുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. അടുത്തിടെ ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോർ വീഡിയോയും റിലീസ് ചെയ്തിരുന്നു.

ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസറും ബ്ലാസ്റ്റിംഗ് റോർ വീഡിയോയും ഇപ്പോൾ പുറത്തു വന്ന ഗാനവും കാണിച്ചു തരുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Related Stories

No stories found.
Times Kerala
timeskerala.com