അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി | Vyasanasametham Bandhumitradikal

‘സാമ്പ്രാണി പെൺതിരി..’ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്
Song
Published on

അനശ്വര രാജൻ നായികയായെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിലെ ​ഗാനം എത്തി. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്പ്രാണി പെൺതിരി..’ എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തിൽ പുതുവഴികൾ തീർത്ത അങ്കിത് മേനോൻ ഇത്തവണയും തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകർക്ക് നൽകുന്ന വിധത്തിലാണ് ചിത്രത്തിന് ഗാനം നൽകിയിരിക്കുന്നത്. ചിത്രത്തിന്റേതായി ഇതിന് മുൻപ് പുറത്തിറങ്ങിയിരുന്ന ‘മജാ മൂഡ്’ എന്ന് തുടങ്ങുന്ന പ്രോമോ ഗാനവും ശ്രദ്ധേയമായിരുന്നു. ആ ഗാനം ഒരുക്കിയതതും അങ്കിത് മേനോൻ തന്നെയാണ്. ചിത്രത്തിന്റെ ടീസറും മികച്ച അഭിപ്രായം നേടിയിരുന്നു. ‘സാമ്പ്രാണി പെൺതിരി..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അങ്കിത് മേനോനും അദീഫ് മുഹമ്മദും ചേർന്നാണ്.

അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങൾ. ;വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

Related Stories

No stories found.
Times Kerala
timeskerala.com