'കാകുൽസ്ഥ' -പാർട്ട്‌ -1 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | Kakulstha

2026 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.
Kakulstha
Published on

ഗോൾഡൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അനീഷ് ലീ അശോക് കഥ,തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് “കാകുൽസ്ഥ”പാർട്ട്‌ -1. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 2026 ദീപാവലി റിലീസായി “കാകുൽസ്ഥ “- പാർട്ട്‌ -1 തിയേറ്ററുകളിൽ എത്തും. 2014 ൽ പുറത്തിറങ്ങിയ “ഇതിഹാസ” എന്ന സൂപ്പർ ഹിറ്റ് മലയാളം ചിത്രത്തിന്റെ തിരക്കഥയ്ക്ക് ശേഷം

അനീഷ് ലീ അശോക് തിരക്കഥ എഴുതുന്ന ചിത്രം ആണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നായകൻ ആരാകുമെന്നുള്ള എക്സൈറ്റ്മെന്റും ക്യൂര്യോസിറ്റിയും നിലനിർത്തി കൊണ്ടാണ് പോസ്റ്റർ എത്തിയിട്ടുള്ളത്.

യൂണിവേഴ്സൽ -റിയലിസ്റ്റിക് ഫാന്റസി -കോമഡി മൂവിയായാണ് പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രോജക്ട് ഹെഡ് ആയിരുന്ന സുമിത്ത് പുരുഷോത്തമനും ഈ സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നു. പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ. മാർക്കറ്റിംഗ് – ലിറ്റിൽ ഫ്രെയിംസ് എന്റർടൈമെന്റ്, ഡിജിറ്റൽ ആൻഡ് വിഷ്വൽ പ്രമോഷൻസ് – നന്ദു പ്രസാദ്.

Related Stories

No stories found.
Times Kerala
timeskerala.com