പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ആസ്പദമാക്കിയുള്ള ചിത്രം ‘പീറ്റർ’ ഫസ്റ്റ് ലുക്ക് പുറത്ത് | Peter

രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്
Peter
Published on

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ്. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട ഒരു മനുഷ്യന്റെ ആഴത്തിലുള്ള വ്യക്തിപരമായ യാത്രയാണ് 'പീറ്റർ' അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്തു വരും.

കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, സംഗീതം- ഋത്വിക് മുരളീധർ, കല- ഡി കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, വരികൾ – തിലക്‌രാജ് ത്രിവിക്രമ, നാഗാർജുൻ ശർമ്മ, സുകീർത്ത് ഷെട്ടി, ഡയലോഗ് – രാജശേഖർ, വസ്ത്രങ്ങൾ – ദയാനന്ദ ഭദ്രവതി, മേക്കപ്പ് – ചന്ദ്രു, DI -കളർ പ്ലാനറ്റ് VFX, സ്റ്റണ്ട് – സാജിദ് വജീർ, വിനീഷ്, അസോസിയേറ്റ് ഡയറക്ടർ – വിനോദ് ക്ഷത്രിയ, ഡയറക്ഷൻ ടീം- കാർത്തിക്, സതീഷ്, അഭി എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദയാനന്ദ ഭണ്ഡാരി, VFX- പോപ്‌കോൺ VFX, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ കാഞ്ചൻ, ലൈൻ പ്രൊഡ്യൂസർ: രാം നടഗൗഡ്, പബ്ലിസിറ്റി ഡിസൈൻ – അഭിഷേക്, പിആർഒ – ശബരി

Related Stories

No stories found.
Times Kerala
timeskerala.com