ആ സംഘടനരം​ഗം ചിത്രീകരിച്ചത് ഒറിജിനലായി; ആസാദിയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ | Azadi

സിനിമ മേയ് 23 നു തിയേറ്ററുകളിൽ എത്തും
Azadi
Published on

ശ്രീനാഥ് ഭാസിയെ നായകനാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസാദി. ലാൽ, വാണി വിശ്വനാഥ്, രവീണ രവി തുടങ്ങിയവരും ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടു.

പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാ​ഗർ ആണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ആസാദിയുടെ ചിത്രീകരണ വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രസകരമായ അനുഭവം സംവിധായകൻ ജോ ജോർജ് ആണ് പങ്കുവെച്ചിരിക്കുന്നത്.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രം​ഗം ചിത്രീകരിക്കുന്നത് കോട്ടയത്തെ മെഡിക്കൽ കോളേജിലെ ഒരു ടോയ്ലറ്റിലാണ്. ഇതിനായി ടോയ്ലറ്റിന്റെ ഒരു സെറ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സെറ്റിന്റെ പണി ചില കാരണങ്ങളാൽ സമയത്ത് പൂർത്തിയായില്ല. അടുത്ത ദിവസം ചിത്രീകരിക്കേണ്ട ഈ രം​ഗം എങ്ങിനെയെടുക്കും എന്ന് ആലോചിച്ച് സംവിധായകൻ ഇരിക്കുന്ന സമയത്താണ് നായകൻ ശ്രീനാഥ് ഭാസി അവിടേക്ക് വരുന്നത്. സംവിധായകനെ വിളിച്ച് ശ്രീനാഥ് ഭാസി പറ‍ഞ്ഞു, നീ ടെൻഷനാവേണ്ട ഇത് നമ്മൾ ഒറിജിനൽ മൂത്രപ്പുരയിൽ ഷൂട്ട് ചെയ്യും. അത് ശരിയാവില്ലെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ഭാസി സമ്മതിച്ചില്ല. ഇങ്ങിനെയല്ലാതെ പറഞ്ഞ സമയത്ത് ഷൂട്ട് തീർക്കാൻ കഴിയില്ലെന്ന് ഭാസി പറഞ്ഞു. പിറ്റേന്ന് കുറച്ച് അണുനാശിനി കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി ആ പൊതുമൂത്രപ്പുരയിലാണ് സിനിമയിലെ മർമപ്രധാനമായ സംഘടനരം​ഗം ചിത്രീകരിച്ചത്. ശ്രീനാഥ് ഭാസിയും നടനും സംവിധായകനുമായ വിജയകുമാറും ആയിരുന്നു ആ രം​ഗത്ത്.

ശ്രീനാഥ് ഭാസിയെ കൂടാതെ സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടിജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ​ഗുണ്ടുകാട് സാബു, അഷ്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാ​ഗ്രഹണം സനീഷ് സ്റ്റാൻലി. സഹനിർമാതാക്കൾ: റമീസ് രാജ, രശ്മി ഫൈസൽ. എഡിറ്റർ നൗഫൽ അബ്ദുള്ള. സം​ഗീതം വരുൺ ഉണ്ണി. സെന്ററൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com