
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഗോകുൽ സുരേഷ്. നിലവിൽ മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളിൽ എപ്പോഴും ഒരു ജെൻ്റർ മാത്രമാണ് ബാധിക്കപ്പെടുന്നതെന്ന് പറയാൻ കഴിയില്ല. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു മെയിൽ ആക്ടറിന് ചിലപ്പോൾ സിനിമകൾ നഷ്ടപ്പെട്ടേക്കാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന് കാരണമായ ആളെ താൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്, പക്ഷേ അതുമൂലം തനിക്ക് ആ സിനിമ നഷ്ടമായെന്നും ഗോകുൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.