

ഇന്ദ്രജിത്ത് നായകനായ 'ധീരം' സിനിമയ്‌ക്കെതിരെ സെൻസർബോർഡിന് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂരാണ് പരാതി നൽകിയിരിക്കുന്നത്. സിനിമ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചിത്രത്തില്‍ ഹിംസയുടെ അതിപ്രസരമാണെന്നും, സിനിമയില്‍ വലയന്‍സ് കുത്തി നിറച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
നേരത്തെ സിനിമയുടെ തിയേറ്റര്‍ വിസിറ്റിനിടെ ഒരു പ്രേക്ഷന്‍ സിനിമ ഇഷ്ടമായില്ലെന്നും കുട്ടികളെ കാണിക്കാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു. എ സര്‍ട്ടിഫിക്കറ്റ് സിനിമ കാണാന്‍ കുട്ടികളെ കൊണ്ടുവരാന്‍ പാടില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് മറുപടി നല്‍കി. ഇത് വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.
നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്ത ചിത്രമാണ് ധീരം. ദീപു എസ് നായരും സന്ദീപ് സദാനന്ദനുമാണ് സിനിമയുടെ രചന നിർവഹിച്ചിരുന്നത്. ഇന്ദ്രജിത്തിനൊപ്പം ദിവ്യ പിള്ള, റെബ മോണിക്ക ജോണ്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഡിസംബര്‍ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. എ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് ധീരം തിയേറ്ററിലെത്തിയത്.