ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞ തെലുങ്ക് റൊമാന്റിക് ആക്ഷൻ ചിത്രമാണ് 'ദി ഫാമിലി സ്റ്റാർ' ഒ.ടി.ടിയിൽ ട്രെൻഡിങ്ങെന്ന് റിപ്പോർട്ട് | The Family Star

ചിത്രം നിർമിച്ചത് 60 കോടി രൂപ മുടക്കി, നേടിയത് വെറും 19 കോടി
The Family Star
Published on

പരശുറാം പെറ്റ്‌ല സംവിധാനം ചെയ്ത് കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ആക്ഷൻ ചിത്രമാണ് 'ദി ഫാമിലി സ്റ്റാർ'. ഫാമിലി സ്റ്റാർ ആദ്യം സംക്രാന്തിയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റ് സിനിമകളുടെ റിലീസ് സമയമായതിനാൽ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ അത് മാറ്റിവെച്ചു. എന്നാൽ, രചന, സംവിധാനം, ദുർബലമായ കോമഡി, പ്രധാന അഭിനേതാക്കളുടെ പ്രകടനം എന്നിവയെ നിരൂപകർ ശക്തമായി വിമർശിച്ചു.

ചിത്രത്തിൽ നായകനായ ഗോവർദ്ധൻ എന്ന കഥാപാത്രമായി വിജയ് ദേവരകൊണ്ടയാണ് എത്തിയത്. നായികയായ ഇന്ദുവിനെ മൃണാൽ താക്കൂർ അവതരിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിച്ച ദി ഫാമിലി സ്റ്റാർ, 60 കോടി രൂപ ബജറ്റിലാണ് നിർമിച്ചത്. എന്നാൽ ബോക്സ് ഓഫിസിൽ ഏകദേശം 19 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.

ജഗപതി ബാബു, വെണ്ണേല കിഷോർ, ദിവ്യാൻഷ കൗശിക്, രോഹിണി ഹട്ടങ്കടി എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ്ങിന് എത്തിയ ശേഷമാണ് ചിത്രത്തെ പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചത്. ചിത്രം ഒ.ടി.ടിയിൽ ട്രെന്‍റിങ്ങാണെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com