
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. അതുകൊണ്ട് തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ കിട്ടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസർ വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് ഗോട്ടിന്റെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂർ 35 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ 24 മിനിറ്റുമാണ് സിനിമ കഥ പറയുന്നത്. യു/എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ ചില ഡയലോഗുകളും ഷോട്ടുകളും മുറിച്ചു നീക്കിയിട്ടുമുണ്ട് എന്നാണ് സൂചന.
ആക്ഷൻ മൂഡിൽ നിർമ്മിക്കുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.