തിരുവനന്തപുരത്ത് IFFKയ്ക്ക് ഇന്ന് തിരശ്ശീല ഉയരും | IFFK

അടുത്ത എട്ട് ദിവസത്തേക്ക് ചലച്ചിത്ര ആസ്വാദകരുടെ സംഗമ വേദിയാകും ഇവിടം
തിരുവനന്തപുരത്ത് IFFKയ്ക്ക് ഇന്ന് തിരശ്ശീല ഉയരും | IFFK
Updated on

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) മുപ്പതാം പതിപ്പിന് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് തിരശ്ശീല ഉയരും. വൈകീട്ട് 6 മണിക്ക് നിശാഗന്ധി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.(The curtain will rise today for IFFK in Thiruvananthapuram)

പലസ്തീൻ അംബാസിഡർ അബ്ദുള്ള എം. അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി ആദരിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും നേർക്കാഴ്ചകൾ അടയാളപ്പെടുത്തുന്ന ചിത്രം പലസ്തീൻ 36 പ്രദർശിപ്പിക്കും.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ചലച്ചിത്രോത്സവത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. അടുത്ത എട്ട് ദിവസത്തേക്ക് ചലച്ചിത്ര ആസ്വാദകരുടെ സംഗമ വേദിയാകും തലസ്ഥാന നഗരി.

Related Stories

No stories found.
Times Kerala
timeskerala.com